തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 നട്സ്

Published : Jun 23, 2026, 04:48 PM IST

നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ഈ നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
16
വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

26
ബദാം

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

36
പിസ്ത

പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ പിന്തുണയ്ക്കുന്നു.

46
അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പിൽ ധാരാളം മഗ്നീഷ്യവും സിങ്കും അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

56
ബ്രസീൽനട്ട്

ബ്രസീൽനട്ടിൽ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

66
ഹെയ്‌സല്‍നട്ട്

ഹെയ്‌സല്‍നട്ടിൽ ധാരാളം വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Read more Photos on
click me!

Recommended Stories