വൃക്കയെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

First Published Sep 6, 2020, 10:43 AM IST

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. ഭൂരിഭാഗം മനുഷ്യശരീരങ്ങളിലും രണ്ട് വൃക്കകളാണുള്ളത്. ഉദരത്തിന്റെ അകത്ത് നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് അവ സ്ഥിതിചെയ്യുന്നത്. രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പലപ്പോഴും നാം വൃക്കകള്‍ക്ക് വേണ്ട പരിചരണം കൊടുക്കാറില്ല. അതിന്‍റെ ഫലമായാണ് പലപ്പോഴും വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത്. അല്പമൊന്നു ശ്രദ്ധിച്ചാൽ രോഗം വരാതെ വൃക്കകളെ ആരോഗ്യമുള്ളതാക്കാം. വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്നതു പ്രധാനമാണ്.
undefined
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
വിറ്റാമിന്‍ സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ സഹായകമാണ്.
undefined
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
undefined
ഭക്ഷണത്തില്‍ ഉള്ളിസവാളധാരാളമായി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തനത്തിനു സഹായകമാകും. ഉള്ളിയില്‍ പൊട്ടാസ്യം കുറവാണ് എന്നുമാത്രമല്ല, ഇതിലടങ്ങിയ ക്രോമിയം കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവയുടെ ഉപാപചയത്തിന് സഹായിക്കുന്നു. ഹൃദോഗസാധ്യതയെ കുറയ്ക്കാനും ഡയറ്റില്‍ ഉള്ളി ഉള്‍പ്പെടുത്താം.
undefined
വെളുത്തുള്ളിയും ഡയറ്റില്‍ പരമാവധി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
undefined
ആപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. വിറ്റാമിനുകളും ധാതുക്കളും, നാരുകളുമുള്ള ആപ്പിളിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒപ്പം ഹൃദോഗസാധ്യതയെ അകറ്റുകയും വൃക്കകൾക്ക് വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യും.
undefined
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകൾ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ സ്ട്രോബറി ഹൃദയം, വൃക്കകൾ എന്നിവയെ ആരോഗ്യമുള്ളതാക്കുന്നു.
undefined
ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. വൃക്കകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്.
undefined
click me!