ഓക്കാനം തോന്നുമെങ്കിലും ഇവയും ഭക്ഷണം; അറിയാം ലോകത്തെ ചില വിചിത്ര രുചികളേക്കുറിച്ച്

Published : Sep 05, 2020, 01:44 PM IST

ഒറ്റനോട്ടത്തില്‍ അറപ്പുളവാക്കുന്നതും ഓക്കാനം വരുന്നതുമായി ഭക്ഷണവസ്തുക്കള്‍ മാത്രം നിറഞ്ഞൊരു ഭക്ഷണ മ്യൂസിയം. വിഭവങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ ഛര്‍ദ്ദിക്കാതിരിക്കാന്‍ കവറ് അടക്കം നല്‍കിയാണ് മ്യൂസിയം ടൂര്‍. ശിശുവിന്‍റെ മലവും അരിയും ചേര്‍ത്ത് തയ്യാറാക്കുന്ന വൈന്‍ മുതല്‍ പുഴുക്കളും കൃമികളും നിറഞ്ഞ ചീസും, കാളയുടെ വൃഷ്ണവുമെല്ലാം ഈ മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്. 

PREV
115
ഓക്കാനം തോന്നുമെങ്കിലും ഇവയും ഭക്ഷണം; അറിയാം ലോകത്തെ ചില വിചിത്ര രുചികളേക്കുറിച്ച്

തുപ്പലില്‍ പുളിപ്പിച്ച് തയ്യാറാക്കിയ വൈന്‍, ജയിലിലെ ശുചിമുറികളില്‍ വച്ച് പുളിപ്പിച്ച മദ്യം, അണ്ണാന്‍റെ തോലിനുള്ളില്‍ സൂക്ഷിച്ച സ്കോട്ടിഷ് മദ്യം. ലോകത്തിലെ തന്നെ വിചിത്രമായ ഭക്ഷണ വസ്തുക്കള്‍ രുചിക്കാനും ആസ്വദിക്കാനും കാണാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയത്തിലെ കാഴ്ചകളില്‍ ചിലതാണ് ഇവ. 

ചിത്രത്തിന് കടപ്പാട് : disgustingfoodmuseum

215

സ്വീഡനിലെ മാല്‍മോയിലാണ് ഈ കാഴ്ചകള്‍ കാണാനും ആസ്വദിക്കാനും അവസരമുള്ളത്. കാണുമ്പോള്‍ തന്നെ അറപ്പുളവാക്കുന്ന രീതിയിലുള്ള വിവിധയിനം ഭക്ഷണ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 

315

പുഴുക്കളും കൃമികളും നിറഞ്ഞ ചീസും, കാളയുടെ വൃഷ്ണവുമെല്ലാം ഈ മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്. വളരെ വിചിത്രമായ ഈ ഭക്ഷണ വസ്തുക്കളുടെ പട്ടികയിലേക്കാണ് പുതിയ തരം മദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

415

മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരിലെ മദ്യത്തോടുള്ള താല്‍പര്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് മെനുകാര്‍ഡിലെ പുതിയ ഐറ്റങ്ങളെന്നാണ് മ്യൂസിയം ഡയറക്ടര്‍ ആന്‍ഡ്രിയാസ് അഹ്രേന്‍സ് പറയുന്നത്. 

515

ഒറ്റക്കാഴ്ചയില്‍ തന്നെ ഓക്കാനമുണ്ടാക്കുന്ന കാഴ്ചകള്‍ക്കിടയില്‍ ആളുകള്‍ ഭക്ഷണം ആസ്വദിക്കുന്നതിനേക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നതാണ് മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കള്‍ എന്നും ആന്‍ഡ്രിയാസ് അഹ്രേന്‍സ് പറയുന്നു.

615

ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി മദ്യപിക്കുന്നവരെ ഈ രുചികള്‍ ആസ്വദിക്കാന്‍ വെല്ലുവിളിക്കുക കൂടിയാണ് ആന്‍ഡ്രിയാസ് അഹ്രേന്‍സ്. 

715

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന മദ്യയിനങ്ങള്‍ തന്നെയാണ് ഇവയെന്നാണ് ആന്‍ഡ്രിയാസ് അഹ്രേന്‍സ് പറയുന്നത്. 

815

ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഗാമല്‍ ഡാന്‍സ്ക്, ഇറ്റലിയില് നിന്നുള്ള ഫെര്‍നെറ്റ് ബ്രാങ്ക എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. 

915

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മ്യൂസിയം തുറന്നത്. 

1015

വിനോദത്തിനൊപ്പം വിചിത്രമായ അനുഭവവും നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയതെന്ന് ആന്‍ഡ്രിയാസ് അഹ്രേന്‍സ് പറയുന്നത്. 

1115

ചില സംസ്കാരങ്ങളുടെ ഭാഗമായ ചില ഭക്ഷണ വിഭവങ്ങള്‍ മറ്റ് സംസ്കാരങ്ങളിലുള്ളവര്‍ക്ക് അറപ്പുളവാക്കുന്നതാവും. അത്തരം അനുഭവങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നത്. 

1215

തവളയില്‍ നിന്നുണ്ടാക്കുന്ന സ്മൂത്തി പെറുവിലെ വിഭവമാണ്. എലിക്കുഞ്ഞുങ്ങളില്‍ നിന്നുണ്ടാക്കുന്ന വൈന്‍ ചൈനയിലും കൊറിയയിലും സാധാരണമാണ്. 

1315

ശിശുവിന്‍റെ മലവും അരിയും ചേര്‍ത്ത് തയ്യാറാക്കുന്ന വൈന്‍ പുരാതന കൊറിയയിലെ വിഭവമാണ്. ഈ വൈന്‍ സേവിക്കുന്നത് എല്ലുകളിലെ ഒടിവിനുള്ള മരുന്നായാണ്. 

1415

അമിതമായി പഴുത്ത ഓറഞ്ചുകള്‍ ജയിലിലെ ശുചിമുറികളില്‍ സൂക്ഷിച്ച് തയ്യാറാക്കുന്ന മദ്യമാണ് മറ്റൊന്ന്. ആടിന്‍റെ വിസര്‍ജ്യത്തില്‍ പുകച്ചെടുത്ത തിമിംഗലത്തിന്‍റെ വൃഷ്ണം ഉപയോഗിച്ച് തയ്യാറാക്കുന്ന ബിയര്‍ ഐസ്ലാന്‍ഡ്കാരുടെ വിഭവമാണ്. 

1515

സന്ദര്‍ശകരില്‍ മിക്കവര്‍ക്കും അനുഭവം ഓക്കാനം ഉണ്ടാക്കുന്നതിനാല്‍ ഛദിക്കാനുള്ള ബാഗ് അടക്കം നല്‍കിയാണ് മ്യൂസിയത്തില്‍ പ്രവേശനം നല്‍കുന്നത്. 

click me!

Recommended Stories