തണുപ്പ് കാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

Published : Oct 26, 2026, 11:17 AM IST

തണുപ്പ് കാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ തെെര് കഴിച്ചാൽ ജലദോഷവും ചുമയും കൂടുമോ?.

PREV
17
തണുപ്പ് കാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

തണുപ്പ് കാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ തെെര് കഴിച്ചാൽ ജലദോഷവും ചുമയും കൂടുമോ?. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ഭക്ഷണശീലങ്ങളും അനുസരിച്ചാണ് ഇതിനുള്ള ഉത്തരം ഇരിക്കുന്നത്.

27
തൈരിൽ പ്രോട്ടീൻ, കാൽസ്യം, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

തൈരിൽ പ്രോട്ടീൻ, കാൽസ്യം, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് താപനില കുറയുമ്പോഴും, സമീകൃതാഹാരത്തിന്റെ ഭാഗമായി തൈര് ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ, തൈര് കഴിച്ചതിനുശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നവർ, തങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് കഴിക്കുന്ന അളവിൽ മാറ്റം വരുത്തുകയും വേണം.

37
പ്രോട്ടീൻ, കാൽസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ജീവനുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയ തൈര്, കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിച്ചുകൊണ്ട് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. കൂടാതെ, പ്രോട്ടീൻ, കാൽസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ ശേഷിക്കും ഈ പോഷകങ്ങൾ സഹായിക്കുന്നു. അതിനാൽ, വൈവിധ്യമാർന്ന ഭക്ഷണക്രമത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

47
തൈര് കഴിക്കുന്നത് നേരിട്ട് ജലദോഷത്തിന് കാരണമാകുന്നില്ല.

തൈര് കഴിക്കുന്നത് നേരിട്ട് ജലദോഷത്തിന് കാരണമാകുന്നില്ല. സാധാരണയായി വൈറസുകൾ മൂലമാണ് ജലദോഷം ഉണ്ടാകുന്നത്. എന്നിരുന്നാലും, തൊണ്ടവേദനയോ ശ്വാസതടസ്സമോ (അടഞ്ഞ മൂക്ക് പോലുള്ളവ) ഉള്ളപ്പോൾ തണുത്ത ഭക്ഷണങ്ങൾ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. തൈര് കഴിക്കുമ്പോൾ രോഗലക്ഷണങ്ങൾ വഷളാകുന്നതായി തോന്നുന്നുണ്ടെങ്കിൽ കഴിക്കുന്ന അളവ് കുറയ്ക്കുക.

57
ചില പരമ്പരാഗത ഭക്ഷണരീതികൾ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു.

ചില പരമ്പരാഗത ഭക്ഷണരീതികൾ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ച് കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളവർക്ക്. എന്നാൽ, രാത്രിയിൽ തൈര് കഴിക്കുന്നത് ശരീരത്തിൽ കഫം ഉൽപ്പാദനം നേരിട്ട് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ വളരെ കുറവാണ്. ദഹനവ്യവസ്ഥയ്ക്ക് ഇത് അനുയോജ്യമാണെങ്കിൽ എപ്പോൾ കഴിക്കണം എന്നത് നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടത്തെയും ആശ്രയിച്ചിരിക്കും.

67
ഹൃദയാരോഗ്യം നിലനിർത്തുക, ശരീര ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമെല്ലാം തൈര് സഹായിക്കാറുണ്ട്.

പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ഹൃദയാരോഗ്യം നിലനിർത്തുക, ശരീര ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമെല്ലാം തൈര് സഹായിക്കാറുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് തൈര് വളരെ പ്രധാനമാണ്. കാരണം, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോ ബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ് തൈര്. എന്നാൽ, തണുപ്പുകാലത്ത് മുറിയുടെ താപനിലയിലുള്ള തൈര് കഴിക്കുന്നതു കൊണ്ട് ഗുണം മാത്രമേ ഉള്ളൂവെന്നും ഭക്ഷണക്രമത്തിൽ തൈര് ചേർക്കുന്നത് നല്ലതാണെന്നുമാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

77
വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തിന്റെ കലവറയാണ് തൈര്. പല്ലിന്റെയും എല്ലിന്റെയും ബലം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കാല്‍സ്യം ഏറെ സഹായിക്കുന്നു. ഇത് കൂടാതെ മികച്ച പ്രോ ബയോട്ടിക് കൂടിയായ തൈര് സ്ഥിരമായി കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ദഹനക്കുറവ്, വയറിനുള്ളിലെ അസ്വസ്ഥതകള്‍, ഗ്യാസ്ട്രബിള്‍ എന്നിവയില്‍ നിന്ന് മോചനം നല്‍കുന്നു.

Read more Photos on
click me!

Recommended Stories