Asianet News MalayalamAsianet News Malayalam

Curd For Weight loss : തെെര് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നു, അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.

eat curd daily to lose weight and get a flat belly
Author
Trivandrum, First Published Jul 12, 2022, 3:11 PM IST

നാം എല്ലാവരും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള ഒന്നാണല്ലോ തൈര്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ദഹനത്തിന് ഉത്തേജകമായി പ്രവർത്തിക്കുന്നു. തൈര് ഒരു പ്രോബയോട്ടിക് ഡയറി ഉൽപ്പന്നമാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാൻ വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. 

തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നു, അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.

ലാക്ടോബാസിലസ് ബൾഗാറിക്കസ് (Lactobacillus bulgaricus) എന്നറിയപ്പെടുന്ന ലൈവ് ബാക്ടീരിയ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ബാക്ടീരിയ ഡിസ്പെപ്സിയയെ ( dyspepsia) ലഘൂകരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന പോഷകമാണ് പ്രോട്ടീൻ. തൈരിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തൈരിലെ ബാക്ടീരിയയുടെ ഉള്ളടക്കം കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു അതുവഴി ശരിയായ ദഹനത്തിന് കാരണമാകുന്നു.

Read more വിറ്റാമിൻ ബി 12 ന്റെ കുറവ്; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

1 ഔൺസ് തൈരിൽ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണരീതിയായതിനാൽ തൈര് നിങ്ങളുടെ വിശപ്പിനെ നിയന്ത്രണത്തിലാക്കുന്ന വയർ കൂടുതൽ നേരം നിറയ്ക്കാൻ സഹായിക്കുന്നു. ഇത് അമിതമായ കൊഴുപ്പ് കുറയ്ക്കുന്നു.

പോഷകസമൃദ്ധമായ പാലുൽപ്പന്നമായതിനാൽ തൈരിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ തെർമോജെനിസിസ് പ്രക്രിയ മെച്ചപ്പെടുത്താൻ തൈര് സഹായിക്കുന്നു, ഇത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നു.

ശരീരത്തിന്റെ മൊത്തത്തിലുള്ള വികാസത്തിനും വളർച്ചയ്ക്കും ആവശ്യമായ കാൽസ്യം, വിറ്റാമിൻ ബി -12, വിറ്റാമിൻ ബി -2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. തൈര് തയ്യാറാക്കുമ്പോൾ പാലിൽ നിന്നാണ് ഈ അവശ്യ പോഷകങ്ങൾ ലഭിക്കുന്നത്. എന്നിരുന്നാലും, തൈര് പാലിനേക്കാൾ വേഗത്തിൽ ദഹിപ്പിക്കും. 

Read more ദിവസവും ​ഗ്രീൻ ടീ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios