കൃത്യമല്ലാത്ത ഭക്ഷണശീലം കാരണം കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഫാറ്റി ലിവർ പ്രശ്നം സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് ദീർഘകാലം ശ്രദ്ധിക്കാതിരുന്നാൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന ഈ പാനീയങ്ങൾ കുടിക്കൂ.
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കും. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരളിലുണ്ടാകുന്ന നീർക്കെട്ട് കുറയ്ക്കാനും സഹായിക്കും.
25
ഗ്രീൻ ടീ ശീലമാക്കാം
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പതിയെ കുറയ്ക്കാൻ സഹായിക്കും. ഇത് ദിവസവും കുടിക്കുന്നത് ശീലമാക്കാം.
35
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസ് ഏത് കാലാവസ്ഥയിലും കുടിക്കാവുന്ന ഒന്നാണ്. ബീറ്റ്റൂട്ടിലുള്ള പോഷകങ്ങൾ കരളിനെ വിഷവിമുക്തമാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
മല്ലി ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല വെള്ളത്തിൽ തിളപ്പിച്ചും കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും നല്ലതാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കാം.
55
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫാറ്റി ലിവർ പ്രശ്നം കുറയ്ക്കാൻ ഈ പാനീയങ്ങൾക്കൊപ്പം സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡും പൂർണ്ണമായി ഒഴിവാക്കുക. ദിവസവും ലഘുവായ വ്യായാമങ്ങളും ചെയ്യാവുന്നതാണ്.