സ്വാഭാവികമായി മെറ്റബോളിസം വർധിപ്പിക്കുന്നതിന് രാവിലെ കുടിക്കേണ്ട പാനീയങ്ങൾ

Published : Mar 07, 2026, 02:52 PM IST

മിക്ക ആളുകളും രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ചായയും കോഫിയുമൊക്കെയാണ് കുടിക്കാറുള്ളത്. എന്നാൽ ഇത് കുടിക്കുന്നതുകൊണ്ട് നിങ്ങൾക്ക് മറ്റ് ഗുണങ്ങളൊന്നും ലഭിക്കുന്നില്ല. മെറ്റബോളിസം സ്വാഭാവികമായി വർധിപ്പിക്കുന്നതിന് ഈ പാനീയങ്ങൾ കുടിക്കൂ. 

PREV
15
ജീരക വെള്ളം

വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും വയറ് വീർക്കൽ തടയാനും ഇത് കുടിക്കുന്നത് നല്ലതാണ്.

25
ചിയ സീഡ് ചേർത്ത വെള്ളം

ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

35
നാരങ്ങയും തേനും

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. മലബന്ധം അകറ്റാനും ഇത് നല്ലതാണ്. നാരങ്ങ വെള്ളത്തിൽ അല്പം തേൻ ചേർത്ത് കുടിച്ചാൽ മതി.

45
ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും രാവിലെ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

55
ആപ്പിൾ സിഡർ വിനാഗിരി

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കാം. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories