ഓട്സിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജ്ജം ലഭിക്കാനും വയറ് നിറയാനും സഹായിക്കുന്നു.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്സ് കഴിക്കുന്നത് നല്ലതാണ്.
ഓട്സിൽ ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയർന്ന അളവിൽ അയണും മഗ്നീഷ്യവും ഇതിലുണ്ട്.
ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതിന് സാധിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും ഓട്സ് കഴിക്കുന്നത് നല്ലതാണ്.
Ameena Shirin