രസം, സൂപ്പ്, ചട്‌നി എന്നിങ്ങനെ പല രൂപത്തിലും തക്കാളി നമ്മുടെ തീൻമേശയിൽ എത്താറുണ്ട്. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും തക്കാളി ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട്. സ്ഥിരമായി തക്കാളി കഴിച്ചാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തക്കാളിയിൽ വിറ്റാമിൻ എ, ബി, സി, ലൈക്കോപീൻ, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും ഇതിലുണ്ട്. ഇതെല്ലാം നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
27
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു
ശരീരത്തിലെ കൊഴുപ്പ് എരിയിച്ചുകളയാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കാൻ തക്കാളിക്ക് കഴിയും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
37
എല്ലുകളുടെ ബലം കൂട്ടുന്നു
തക്കാളി എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, കാൽസ്യം എന്നിവ എല്ലുകളെ ശക്തിപ്പെടുത്താനും നല്ലതാണ്. ലൈക്കോപീൻ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തക്കാളിയിലെ വിറ്റാമിൻ ബി കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.
ദിവസവും തക്കാളി കഴിക്കുന്നത് ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്തും. തക്കാളിയിലുള്ള ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ്, സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖക്കുരു, പാടുകൾ, ചെറിയ പൊള്ളലുകൾ എന്നിവയെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
57
കണ്ണുകളുടെ ആരോഗ്യത്തിന്
തക്കാളിയിൽ വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. കൂടാതെ ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ഘടകങ്ങളും തക്കാളിയിൽ ഉണ്ട്. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
67
ഹൃദയത്തെ സംരക്ഷിക്കുന്നു
തക്കാളിയിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, കോളിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് നിങ്ങളുടെ ഹൃദയത്തെ പ്രത്യേകം പരിപാലിക്കും.
77
ദഹനം മെച്ചപ്പെടുത്തുന്നു
തക്കാളിയിലെ ആന്റിഓക്‌സിഡന്റുകൾ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.