ഔഷധ ചായ ദിവസവും കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. കൂടാതെ ഇതിന് നിർജ്ജലീകരണം ഉണ്ടാവുന്നതിനെ തടയാനും കഴിയും.
മലബന്ധം അകറ്റാനും നിർജ്ജലീകരണം തടയാനും ദിവസവും മോര് കുടിക്കുന്നത് ശീലമാക്കാം. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ ജ്യൂസ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ മലബന്ധം തടയാൻ ഫ്ലാക്സ് സീഡ് വെള്ളം കുടിക്കുന്നത് ഗുണകരമാണ്.
മലബന്ധം അകറ്റാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് പ്രൂൺ ജ്യൂസ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
Web Desk