ചികിത്സയ്ക്കു ശേഷം കംപ്രഷൻ സ്റ്റോക്കിംഗ്സ് - Compression stockings - ധരിക്കുന്നത് വെയ്നുകൾ അടഞ്ഞുനിൽക്കാൻ സഹായിക്കുന്നു. ചെറിയ വീക്കം, ചുവപ്പ്, അല്ലെങ്കിൽ കുത്തിവെച്ച സ്ഥലത്ത് അല്പം വേദന ഒക്കെയുണ്ടാകാം; സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതെല്ലാം മാറും.

പലരുടെയും കാലുകളിലും മുഖത്തും കാണുന്ന ററ്റികുലാർ വെയ്നുകൾ (ചെറിയ തോതിൽ നീല/പച്ച നിറത്തിലുള്ള രക്തക്കുഴലുകൾ) പലർക്കും വലിയ സൗന്ദര്യപ്രശ്നമാണ്. ഇവ സാധാരണയായി ആരോഗ്യത്തിന് വലിയ അപകടം ഉണ്ടാക്കുന്നില്ലെങ്കിലും, കാഴ്ചയിൽ അഭംഗിയായി കാണുന്നവരുണ്ട്. ഇതിനുള്ള ഏറ്റവും ആധുനിക ചികിത്സാരീതികളിൽ ഒന്നാണ് ഫോം സ്ക്ലിറോതെറാപ്പി.

Add Asianetnews as a Preferred SourcegooglePreferred

ചികിത്സ

ഫോം സ്ക്ലിറോതെറാപ്പിയിൽ, സ്ക്ലിറോസന്റ് എന്ന പ്രത്യേക മരുന്ന് വായുവുമായി കലർത്തി “ഫോം” രൂപത്തിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഫോം രക്തക്കുഴലിനുള്ളിൽ നിറയുമ്പോൾ രക്തപ്രവാഹം തടയപ്പെടുകയും ഞരമ്പിന്റെ

ഭിത്തി (endothelium) രാസപ്രവർത്തനത്തിലൂടെ അടയുകയും ചെയ്യുന്നു. കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ആ വെയ്ൻ ശോഷിച്ച് ഇല്ലാതാകുകയും ചെയ്യുന്നു.

ഗുണങ്ങൾ:

- കൃത്യത: അൾട്രാസൗണ്ട് മാർഗ്ഗനിർദ്ദേശത്തോടെ ഫോം കുത്തിവെക്കുന്നത്, നിർദ്ദിഷ്ട വെയ്നുകൾ മാത്രം അടയ്ക്കാൻ സഹായിക്കുന്നു.

- കുറഞ്ഞ മരുന്ന്: ഫോം രൂപത്തിലുള്ള മരുന്ന്, ദ്രാവകത്തേക്കാൾ വേഗത്തിലും വ്യാപ്തിയിലും പ്രവർത്തിക്കുന്നതിനാൽ, കുറച്ച് അളവിൽ തന്നെ ഫലപ്രദമാണ്.

പലപ്പോഴും ഒന്നോ രണ്ടോ സെഷനുകൾക്കുള്ളിൽ തന്നെ മാറ്റം കാണുകയും ചെയ്യാം. ശസ്ത്രക്രിയ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത, ചെറിയ സൂചി കുത്തൽ മാത്രം മതിയാവും.

ചികിത്സയ്ക്കുശേഷം കംപ്രഷൻ സ്റ്റോക്കിംഗ്സ് - Compression stockings - ധരിക്കുന്നത് വെയ്നുകൾ അടഞ്ഞുനിൽക്കാൻ സഹായിക്കുന്നു. ചെറിയ വീക്കം, ചുവപ്പ്, അല്ലെങ്കിൽ കുത്തിവെച്ച സ്ഥലത്ത് അല്പം വേദന ഒക്കെയുണ്ടാകാം; സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതെല്ലാം മാറും. വലിയ തടിച്ച വെയ്നുകൾക്കോ, വാരിക്കോസ് വെയ്നുകൾക്കോ, ചിലപ്പോൾ മറ്റ് ചികിത്സാരീതികൾ (laser, surgery) കൂടി ആവശ്യമായി വന്നേക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ, ശസ്ത്രക്രിയയില്ലാതെ, കാലുകളുടെ സൗന്ദര്യം വീണ്ടെടുക്കാൻ ഫോം സ്ക്ലിറോതെറാപ്പി സഹായിക്കുന്നു.

ലേഖനം തയ്യാറാക്കിയത്:

ഡോ. റോമ പോൾ,

വാസ്കുലർ ആന്റ് എൻഡോവാസ്കുലർ സർജൻ,

സ്റ്റാർകെയർ ഹോസ്പിറ്റൽ,

കോഴിക്കോട്.