ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. നല്ല ദഹനം ലഭിക്കാനും ദിവസവും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
ചിയ സീഡിൽ ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ദിവസവും ചിയ സീഡ് കഴിക്കുന്നത് നല്ലതാണ്.
ബ്രൊക്കോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, കെ എന്നിവയും ബ്രൊക്കോളിയിലുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ചീരയിലും ധാരാളം ഫൈബറും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബാർലിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്റ്ററോളിനെ ഇല്ലാതാക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഓട്മീലിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തവിടുള്ള അരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. നിരവധി പോഷക ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്.
Ameena Shirin