ശരീരത്തിൽ കൊളസ്റ്ററോളിന്റെ അളവ് കൂടുതലാകുമ്പോൾ നമുക്ക് പലതരം രോഗങ്ങൾ വരുന്നു. ഹൃദ്രോഗങ്ങൾ തുടങ്ങി മൊത്തമായി ഇത് ആരോഗ്യത്തെ ബാധിക്കും. ദിവസവും ഈ ഭക്ഷണങ്ങൾ കഴിക്കു. ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാം.
വെണ്ടയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും വെണ്ട കഴിക്കുന്നത് കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
57
സോയാബീൻ
കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സോയബീൻ കഴിക്കുന്നത് നല്ലതാണ്. സോയാബീനിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
67
നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ നല്ല കൊഴുപ്പ് അടങ്ങിയവയാണ്. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
77
പഴങ്ങൾ
ആപ്പിൾ, ബെറീസ്, ഗ്രേപ്സ്, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കുന്നത് കൊളസ്റ്ററോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.