ചൂട് കുറയ്ക്കാൻ ജലാംശം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ

Published : Feb 26, 2026, 04:42 PM IST

ചൂട് സമയമാണ് ഇപ്പോൾ. അതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാൽ എപ്പോഴും വെള്ളം കുടിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. ചൂട് കുറയ്ക്കാൻ ജലാംശം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ.

PREV
15
വെള്ളരി

വെള്ളരിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ മിനറലുകൾ, വിറ്റാമിൻ കെ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

25
തക്കാളി

തക്കാളിയിൽ ജലാംശം കൂടുതലാണ്. ഇത് കറിയിലോ സാലഡിലോ, സൂപ്പിലോ ചേർത്ത് കഴിക്കാവുന്നതാണ്. തക്കാളി കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

35
കോളിഫ്ലവർ

കോളിഫ്ലവറിൽ ധാരാളം പോഷകങ്ങളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

45
ചുരയ്ക്ക

ചുരയ്ക്കയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാൻ സഹായിക്കും.

55
ലെറ്റൂസ്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ലെറ്റൂസ്. 96 ശതമാനം ജലാംശം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Read more Photos on
click me!

Recommended Stories