ഫ്രിഡ്ജ് ഇല്ലെങ്കിലും തൈര് പുളിക്കില്ല; ഒരാഴ്ച ഫ്രഷായിരിക്കും, ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ

Published : Feb 26, 2026, 03:17 PM IST

വീട്ടിൽ ഉറയൊഴിക്കുന്ന തൈര് ഒന്നോ രണ്ടോ ദിവസം കൊണ്ട് പുളിച്ചു പോകാറുണ്ടോ? വിഷമിക്കേണ്ട. പണ്ടുള്ളവർ ചെയ്തിരുന്ന ചില നാടൻ വിദ്യകളിലൂടെ തൈര് ഒരാഴ്ച വരെ പുളിക്കാതെ ഫ്രഷായി സൂക്ഷിക്കാം.

PREV
15
പുളിക്കാതെ സൂക്ഷിക്കാം
വീട്ടിലുണ്ടാക്കുന്ന തൈര് പെട്ടെന്ന് പുളിച്ചുപോകുന്നത് ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ ചില എളുപ്പവഴികളിലൂടെ തൈര് ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. നമ്മുടെയെല്ലാം മുത്തശ്ശിമാർ പണ്ട് ചെയ്തിരുന്ന ഈ വിദ്യകൾ പരീക്ഷിച്ചാൽ തൈര് പുളിക്കാതെ ദീർഘകാലം ഫ്രഷായിരിക്കും.
25
ഒരാഴ്ച വരെ ഫ്രഷായിരിക്കും
നമ്മളിൽ പലർക്കും തൈരില്ലാതെ ഒരു ഊണ് ചിന്തിക്കാൻ പോലും പറ്റില്ല. വീട്ടിലുണ്ടാക്കുന്ന തൈര് സാധാരണയായി ഒന്നോ രണ്ടോ ദിവസം കൊണ്ട് പുളിച്ചു തുടങ്ങും. എന്നാൽ ചില സിമ്പിൾ ടിപ്സ് ഉപയോഗിച്ചാൽ ഒരാഴ്ച കഴിഞ്ഞാലും തൈര് പുളിക്കാതെ ഫ്രഷായിരിക്കും. തൈരിന്റെ രുചി നഷ്ടപ്പെടാതിരിക്കാൻ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ചില സൂത്രപ്പണികൾ എന്തൊക്കെയാണെന്ന് നോക്കാം.
35
ഉള്ളി
ഇത് നമ്മുടെ മുത്തശ്ശിമാരുടെ ഒരു കിടിലൻ സൂത്രമാണ്. തൈര് ഉറച്ചുകഴിഞ്ഞാൽ, രണ്ടോ മൂന്നോ ചെറിയ ഉള്ളി തൊലികളഞ്ഞ് അതിലിടും. തൈരിലെ അധികമുള്ള പുളിപ്പ് ഉള്ളി വലിച്ചെടുക്കും. ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്തും വേനൽക്കാലത്തും ഈ വിദ്യ വളരെ ഫലപ്രദമായിരുന്നു. ഇത് തൈരിന്റെ രുചിയിൽ വലിയ മാറ്റം വരുത്തില്ല, പക്ഷേ ഫ്രഷ്നസ് അതുപോലെ നിലനിർത്തും.
45
തൈരിലെ വെള്ളം

തൈരിൽ വെള്ളം കൂടുന്നതും അത് പെട്ടെന്ന് പുളിക്കാൻ കാരണമാകും. ഈ പ്രശ്നം പരിഹരിക്കാൻ തൈരിലെ വെള്ളം മുഴുവനായും കളയണം. ഇതിനായി, വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് തൈരിലെ വെള്ളം അരിച്ചെടുക്കുക. കുറച്ചുനേരം തുണി കെട്ടിത്തൂക്കിയിട്ടാൽ അധികമുള്ള വെള്ളം മുഴുവൻ പോകും. ഇനി ഈ കട്ടത്തൈര് ഒരു എയർ-ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. വെള്ളം ഇല്ലാത്തതുകൊണ്ട് പുളിക്കുന്ന പ്രക്രിയ നിൽക്കും. തൈര് കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇരിക്കും.

55
ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക
തൈര് എടുക്കുമ്പോൾ എപ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിച്ചാൽ ബാക്ടീരിയകൾ പെരുകി തൈര് വേഗം കേടാകും. അതുപോലെ, പാത്രം മുഴുവനായി ഇളക്കാതെ, ആവശ്യമുള്ളത്ര മാത്രം എടുക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് വെള്ളമൂറി പുളിക്കാൻ കാരണമാകും. ഉള്ളി, വെളുത്തുള്ളി, അച്ചാർ പോലുള്ള രൂക്ഷഗന്ധമുള്ള വസ്തുക്കളിൽ നിന്ന് തൈര് മാറ്റി വെച്ചാൽ അതിന്റെ തനത് രുചി നഷ്ടപ്പെടാതിരിക്കും.
Read more Photos on
click me!

Recommended Stories