രാവിലത്തെ ചായയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 5 ചേരുവകൾ ഇതാണ്

Published : Nov 03, 2025, 03:13 PM IST

രാവിലെ ഉറക്കം എഴുന്നേറ്റാൽ ഉടൻ ചായ കുടിക്കുന്നവരാണ് നമ്മൾ. രാവിലത്തെ ചായ കുടിക്കാതിരിക്കാൻ പറ്റാത്തവരും നമുക്കിടയിലുണ്ട്. അതിനാൽ തന്നെ ആരോഗ്യമുള്ള രീതിയിലാവണം ചായ കുടിക്കേണ്ടത്. ഈ ചേരുവകൾ ചായയിൽ ചേർത്ത് കുടിക്കൂ. അറിയാം ഗുണങ്ങൾ.

PREV
15
ഏലയ്ക്ക

രുചി നൽകാൻ മാത്രമല്ല ആരോഗ്യത്തിനും ഏലയ്ക്കായിട്ട ചായ കുടിക്കുന്നത് നല്ലതാണ്. ദിവസവും ഇത് കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നു.

25
ഗ്രാമ്പു

ഗ്രാമ്പുവിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചായയിലിട്ട് കുടിക്കുന്നത് നല്ല ദഹനം കിട്ടാനും പേശി വേദനകൾ കുറയ്ക്കാനും സഹായിക്കുന്നു.

35
ഇഞ്ചി

ചായയിൽ ഇഞ്ചിയിട്ട് കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

45
കറുവപ്പട്ട

ചായയുടെ രുചി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

55
തുളസി

തുളസി ചായ കുടിക്കുന്നത് പ്രമേഹം ഉള്ളവർക്ക് നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Read more Photos on
click me!

Recommended Stories