ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല ഔഷധ സസ്യങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ഈ ഔഷധ സസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറിവേപ്പില. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
26
മല്ലിയില
മല്ലിയിലയിൽ ധാരാളം വിറ്റാമിൻ എ, കെ, സി എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഉള്ളതുകൊണ്ട് രോഗ പ്രതിരോധശേഷി കൂട്ടാൻ ഇത് സഹായിക്കുന്നു.
36
പുതിന
നല്ല ദഹനം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും പുതിന കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം കാൽസ്യം, വിറ്റാമിൻ സി, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി, എ, കെ, പൊട്ടാസ്യം എന്നിവ ധാരാളം ലെറ്റൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വീക്കം തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
56
ചീര
വിറ്റാമിനുകൾ, ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവ ധാരാളം ചീരയിലുണ്ട്. കൂടാതെ ഇതിൽ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും നല്ല ദഹനം ലഭിക്കാനും ഇത് കഴിക്കാവുന്നതാണ്.
66
ഉലുവ ഇല
ഉലുവ ഇലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും എയും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.