നട്സുകളും സീഡ്‌സുകളും വെള്ളത്തിൽ കുതിർത്ത് കഴിക്കേണ്ട രീതി ഇങ്ങനെയാണ്

Published : Jan 10, 2026, 03:14 PM IST

നട്‌സ്, സീഡ്‌സ്, ധാന്യങ്ങൾ എന്നിവ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് കഴിച്ചില്ലെങ്കിൽ ആരോഗ്യം വഷളാവാനും സാധ്യതയുണ്ട്. നട്‌സുകളും അത് കഴിക്കേണ്ട രീതികളും ഇങ്ങനെയാണ്. 

PREV
17
ബദാം

8 മുതൽ 12 മണിക്കൂർ വരെ ബദാം വെള്ളത്തിൽ കുതിർക്കാൻ ഇടണം. അതേസമയം നല്ല ദഹനം ലഭിക്കാൻ തൊലി കളഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കണം.

27
വാൽനട്ട്

4 മുതൽ 6 മണിക്കൂർ വരെ വാൽനട്ട് വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ടതുണ്ട്. അതേസമയം കയ്പ്പ് ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് കൂടുതൽ നേരം ഇത് വെള്ളത്തിൽ കുതിർക്കരുത്.

37
ചിയ സീഡ്

അരമണിക്കൂറിൽ കൂടുതൽ ചിയ സീഡ് വെള്ളത്തിൽ കുതിർക്കേണ്ടതില്ല. അര കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ചിയ സീഡ് ഇടാം.

47
അണ്ടിപ്പരിപ്പ്

2 മുതൽ 4 മണിക്കൂർ വരെ അണ്ടിപ്പരിപ്പ് വെള്ളത്തിൽ കുതിർക്കാൻ ഇടണം. ഇത് സ്മൂത്തിയിലൊക്കെ ചേർത്തും കുടിക്കാവുന്നതാണ്.

57
പീനട്ട്

6 മുതൽ 8 മണിക്കൂർ വരെ പീനട്ട് വെള്ളത്തിൽ കുതിർക്കാൻ ഇടണം. കുതിർത്തതിന് ശേഷം ഇത് കഴിക്കാവുന്നതാണ്.

67
ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡ് അരമണിക്കൂറിൽ കൂടുതൽ വെള്ളത്തിൽ കുതിർക്കേണ്ടതില്ല. അതേസമയം കുതിർക്കാതെ കഴിക്കുന്നത് ദഹനം കിട്ടുന്നതിന് തടസമാകുന്നു.

77
മത്തങ്ങ വിത്ത്

4 മുതൽ 6 മണിക്കൂർ വരെ മത്തങ്ങ വിത്ത് വെള്ളത്തിൽ കുതിർക്കാൻ ഇടണം. കുതിർത്തതിന് ശേഷം ചെറുതായി വറുക്കുന്നത് കൂടുതൽ രുചി ലഭിക്കാൻ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories