ചുരുങ്ങിയ സമയംകൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ് ചിയ സീഡ്. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ശരീര ഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ചിയ സീഡ് കഴിക്കുന്നത് നല്ലതാണ്.
എത്ര പോഷകഗുണമുള്ള ഭക്ഷണമായാലും ആവശ്യത്തിൽ കൂടുതൽ ആയാൽ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. അതിനാൽ തന്നെ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. മിതമായ അളവിൽ ദിവസവും ചിയ സീഡ് കഴിക്കുന്നതിൽ പ്രശ്നമില്ല.
25
എത്ര കഴിക്കാം
മുതിർന്നവർക്ക് ദിവസവും രണ്ട് ടേബിൾ സ്പൂൺ വരെ ചിയ സീഡ് കഴിക്കാൻ സാധിക്കും. കൃത്യമായി ഈ അളവിൽ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും പാർശ്വഫലങ്ങളിൽ നിന്നും രക്ഷനേടാനും സഹായിക്കുന്നു.
35
എങ്ങനെ കഴിക്കാം
ഡ്രൈ ആയിട്ടുള്ള ചിയ സീഡ് കഴിക്കുന്നത് ഒഴിവാക്കണം. പകരം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. വെള്ളം, പാൽ, തൈര് എന്നിവയിൽ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കാം.
ചിയ സീഡിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എല്ലാവർക്കും ഇത് കഴിക്കാൻ സാധിക്കില്ല. ഫൈബറിന്റെ അളവ് നിയന്ത്രിക്കുന്നവർ ചിയ സീഡ് അമിതമായി കഴിക്കരുത്.
55
അവയവങ്ങളുടെ ആരോഗ്യം
ചിയ സീഡ് കഴിക്കുന്നതുകൊണ്ട് ഒരു അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കുന്നില്ല. അതേസമയം ശരിയായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.