ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു.  

ചിയ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

ചിയ സീഡ് തെെരിൽ ചേർത്തോ അല്ലെങ്കിൽ സ്മൂത്തിയായോ അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ചിയ വിത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA) ഉയർന്ന ഉള്ളടക്കമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നിർണായകമാണ്. ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിലും കൊളസ്ട്രോൾ അളവ് സന്തുലിതമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

കാൽസ്യം അടങ്ങിയ ചിയ സീഡ് അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ സഹായിക്കുന്നു. ചിയ വിത്തുകളിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളുടെ പതിവ് ഉപഭോഗം എല്ലുകളെ ബലമുള്ളതായി നിലനിർത്തും.

ചിയ വിത്തുകൾ അടങ്ങിയ ഭക്ഷണക്രമം അസ്ഥികളിലെ ധാതുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.

ചിയ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് വെള്ളം ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ചിയ വിത്തുകൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ കഴിയുമെന്ന് ജേണൽ ഓഫ് ഫങ്ഷണൽ ഫുഡ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിലും തടയുന്നതിലും ഒരു പ്രധാന ഘടകമാണ്.

ചിയ വിത്തുകൾ കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലെ ഉയർന്ന നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും അവ വളരാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം ദഹനപ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.