പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തണുപ്പ് കാലം ആകുമ്പോൾ മെറ്റബോളിസം പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുകയും, വിശപ്പ് ഉണ്ടാവാനും അതുമൂലം ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
വേരുള്ള പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. ദിവസവും ഇവ കഴിക്കാം.
26
ജ്യൂസ് കുടിക്കാം
ക്യാരറ്റ്, സിട്രസ് പഴങ്ങളുടെ ജ്യൂസ് എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
36
നട്സ്, സീഡ്‌സ്
ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് എന്നിവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്.
അവോക്കാഡോയിൽ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ദിവസവും അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം ഇത് അമിതമായി കഴിക്കരുത്.
56
പീനട്ട്
പീനട്ടിൽ ധാരാളം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മിതമായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കണം. അമിതമായാൽ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്.
66
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളം ഫൈബറും മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം അമിതമായി ഇത് കഴിക്കരുത്.