പഴം കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
ധാരാളം ഫൈബർ അടങ്ങിയ പഴവർഗ്ഗമാണ് റാസ്പ്ബെറി. ഇത് ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് മലബന്ധത്തെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മത്തൻ വിത്ത് കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും മിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.
ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് പ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ്.
Ameena Shirin