ആരോഗ്യമുള്ള കുടൽ അർത്ഥമാക്കുന്നത് നിങ്ങൾക്ക് ശക്തമായ പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, അസ്വസ്ഥതകളില്ലാത്ത ഫലപ്രദമായ ദഹനം, ആരോഗ്യമുള്ള തലച്ചോറും ഹൃദയവും എന്നിവയുണ്ടെന്നാണെന്ന് പോഷകാഹാര വിദഗ്ധൻ ഭക്തി കപൂർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കുടലിന്റെ ആരോഗ്യം നിലനിർത്തുന്നത് പ്രധാനമാണ്. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടൽ അർത്ഥമാക്കുന്നത് നിങ്ങൾക്ക് ശക്തമായ പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, അസ്വസ്ഥതകളില്ലാത്ത ഫലപ്രദമായ ദഹനം, ആരോഗ്യമുള്ള തലച്ചോറും ഹൃദയവും എന്നിവയുണ്ടെന്നാണെന്ന് പോഷകാഹാര വിദഗ്ധൻ ഭക്തി കപൂർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. മാനസികാരോഗ്യവും സ്ട്രെസ് അളവും നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തുന്നത് അസുഖകരമായ ജിഐ ലക്ഷണങ്ങൾ കുറയ്ക്കാനും നിങ്ങളുടെ ശരീരത്തെ സന്തുലിതാവസ്ഥയിലാക്കാനും സഹായിച്ചേക്കാമെന്നും പോസ്റ്റിൽ പറയുന്നു.

വീക്കം, ഗ്യാസ്, വയറിളക്കം, വയറുവേദന അല്ലെങ്കിൽ ഓക്കാനം എന്നിവയെല്ലാം കുടലിൽ എന്തെങ്കിലും പ്രവർത്തിക്കുന്നില്ല എന്നതിന്റെ നേരിട്ടുള്ള അടയാളങ്ങളാണെന്നും അദ്ദേഹം പറയുന്നു. കുടലിന്റെ ആരോഗ്യം നിലനിർത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഭക്തി കപൂർ പറയുന്നു. 

1. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

2. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ക്രാൻബെറി, മാതളനാരങ്ങ, ബ്ലൂബെറി, പോലുള്ള നല്ല ഭക്ഷണങ്ങൾ കഴിക്കുക.

3. കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പഞ്ചസാര, ശുദ്ധീകരിച്ച കാർബണുകൾ എന്നിവ കുറയ്ക്കുക.

4. ഒമേഗ -3 പോലുള്ള കൊഴുപ്പുകളും ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വീക്കം കുറയ്ക്കാൻ സഹായിക്കും.

5. നല്ല ഉറക്കം കുടലിന്റെ ആരോ​ഗ്യത്തിന് പ്രധാനമാണ്. ശരാശരി 7-8 മണിക്കൂർ ഉറങ്ങുക. കൂടാതെ യോഗ, ധ്യാനം അല്ലെങ്കിൽ തെറാപ്പി പോലുള്ള സമ്മർദ്ദം കുറയ്ക്കുന്ന കാര്യങ്ങൾ പതിവായി പരിശീലിക്കണമെന്ന് ഡോക്ടർ പറഞ്ഞു.

6. ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണമെന്ന് പറയാറുണ്ട്. എന്നാൽ, ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുമ്പോൾ ദഹനം മാത്രമല്ല സുഗമമായി നടക്കുകയെന്ന് പഠനങ്ങൾ പറയുന്നു. ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയിൽ നിന്നും ശരീരഭാരം അമിതമായി വർധിക്കുന്നതിൽനിന്നും സംരക്ഷണം നൽകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

View post on Instagram