വൃക്ക രോഗങ്ങളെ തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Aug 11, 2025, 08:53 PM IST

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

PREV
19
ബ്ലൂബെറി

പൊട്ടാസ്യം വളരെ കുറവും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

29
സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

39
റെഡ് ബെല്‍ പെപ്പര്‍

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.

49
കോളിഫ്ലവര്‍

പൊട്ടാസ്യം കുറവും നാരുകള്‍ അടങ്ങിയതുമായ കോളിഫ്ലവര്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

59
മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

69
ആപ്പിള്‍

ആപ്പിളില്‍ പൊട്ടാസ്യം കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

79
വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

89
നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

99
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories