ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിന് വൈകിട്ട് 5 മണിക്ക് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങൾ

Published : Jun 02, 2026, 03:21 PM IST

ബ്ലഡ് ഷുഗർ കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമാകും. ഫൈബർ, പ്രോട്ടീൻ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
മത്സ്യം

സാൽമൺ, ചൂര തുടങ്ങി നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും ചെയ്യുന്നു.

25
പച്ചക്കറികൾ

സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ ഫൈബർ കൂടുതലും കാർബോഹൈഡ്രേറ്റ്സ് കുറവുമാണ് ഉള്ളത്.

35
അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ തടയുകയും ദഹനം മന്ദഗതിയിലാക്കുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും ചെയ്യും.

45
നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ എന്നിവ ധാരാളം നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് വൈകുന്നേരങ്ങളിൽ കഴിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

55
എക്സ്ട്രാ വിർജിൻ ഓയിൽ

എക്സ്ട്രാ വിർജിൻ ഓയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ഇതിൽ ആന്റിഓക്സിഡന്റ് പോളിഫിനോളുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories