കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Published : Mar 16, 2026, 12:44 PM IST

സമ്മർദ്ദം കൂടുന്നതിന് അനുസരിച്ച് ശരീരത്തിൽ കൂടുതൽ കോർട്ടിസോൾ പുറന്തള്ളപ്പെടുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടാനും ഉത്കണ്ഠ ഉണ്ടാവാനും ശരീരഭാരം കൂടാനും ഉറക്കം കുറയാനുമൊക്കെ കാരണമാകും. ഈ ഭക്ഷണങ്ങൾ കഴിക്കൂ.

PREV
15
അവോക്കാഡോ

അവോക്കാഡോയിൽ പൊട്ടാസ്യം, മഗ്നീഷ്യം ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കുകയും നാഡീ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

25
കൊഴുപ്പടങ്ങിയ മത്സ്യം

സാൽമൺ പോലുള്ള കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കോർട്ടിസോൾ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

35
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

45
ചീര, ഇലക്കറികൾ

ചീര, ഇലക്കറികൾ എന്നിവ ദിവസവും കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോൾ അളവ് നിയന്ത്രിക്കുന്നു.

55
വാഴപ്പഴം

വാഴപ്പഴത്തിൽ വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിൻ ഉത്പാദനം കൂട്ടുകയും കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories