ആരോഗ്യം കൂട്ടുന്നതിന് മുട്ടയ്‌ക്കൊപ്പം ചേർത്ത് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Published : Jan 09, 2026, 11:17 AM IST

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. പുഴുങ്ങിയും, ബുൾസൈ ആയും, പൊരിച്ചുമൊക്കെ ഇത് കഴിക്കാറുണ്ട്. എന്നാൽ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നതിന് മുട്ട മാത്രം കഴിച്ചാൽ പോര. മുട്ടയ്‌ക്കൊപ്പം ഇതുകൂടെ ചേർത്ത് കഴിക്കൂ.

PREV
16
അവോക്കാഡോ

മുട്ടയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് അവോക്കാഡോയ്‌ക്കൊപ്പം ചേർത്ത് കഴിക്കുമ്പോൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു.

26
തൈര്

മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈര് പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

36
മഷ്‌റൂം

മഷ്‌റൂമിൽ ചെറിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയിലും വിറ്റാമിൻ ഡിയും കൊളസ്റ്ററോളുമുണ്ട്. അതിനാൽ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

46
തക്കാളി

തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യവും ചർമ്മാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയ്‌ക്കൊപ്പം തക്കാളി ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

56
ഇലക്കറികൾ

വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളം ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഈ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ നല്ല ദഹനം കിട്ടാനും ഇത് നല്ലതാണ്.

66
സവാള

സവാളയിൽ സൾഫർ സംയുക്തങ്ങളും ഫ്ലവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ മിനറലുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. സവാള മുട്ടയ്‌ക്കൊപ്പം ചേർത്ത് കഴിക്കാം.

Read more Photos on
click me!

Recommended Stories