കൊളാജൻ ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിൻ സി നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിലെ കൊളാജൻ നിർമ്മാണത്തെ ദോഷകരമായി ബാധിക്കും.
25
സിട്രസ് ഫ്രൂട്ട്സ്
ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
35
മുട്ട
ധാരാളം പ്രോട്ടീനും അമിനോ ആസിഡുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉത്പാദനത്തിനുള്ള പ്രധാന ഘടകങ്ങളാണ്. ഇത് ചർമ്മസൗന്ദര്യം കൂട്ടുന്നു.
സാൽമൺ, ചാള, അയില തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന് ഈർപ്പവും മൃദുത്വവും നൽകുകയും ചെയ്യുന്നു.
55
മത്തങ്ങ വിത്ത്
ചർമ്മത്തിലെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളാജൻ ഉത്പാദനത്തിനും സഹായിക്കുന്ന സിങ്ക് ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.