ശരീരത്തിലെ പേശികളുടെ പ്രവർത്തനം, നാഡീവ്യൂഹത്തിന്റെ ആരോഗ്യം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, ഊർജ്ജ ഉൽപ്പാദനം എന്നിവയ്ക്ക് അത്യാവശ്യമാണ് മഗ്നീഷ്യം. ഈ പഴങ്ങൾ കഴിക്കൂ. നിങ്ങൾക്ക് ധാരാളം മഗ്നീഷ്യം ലഭിക്കും.
സ്വാഭാവികമായ രീതിയിൽ മഗ്നീഷ്യവും ഫൈബറും അടങ്ങിയ ഒന്നാണ് ഉണക്കിയ അത്തിപ്പഴം. ഇത് പ്രഭാതഭക്ഷണത്തിനൊപ്പമോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.
26
വാഴപ്പഴം
ഇതിൽ നല്ല അളവിൽ മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഊർജ്ജം നിലനിർത്താനും പേശികളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.
36
പപ്പായ
ശരീരത്തിന് ആവശ്യമായ അളവിൽ മഗ്നീഷ്യം നൽകുന്നതിനൊപ്പം വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും പപ്പായയിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്താനും ജലാംശം നിലനിർത്താനും സഹായിക്കും.
പഴങ്ങളിൽ ഏറ്റവും കൂടുതൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഒന്നാണ് പാഷൻ ഫ്രൂട്ട്. മഗ്നീഷ്യത്തിന് പുറമെ ദഹനത്തിനും പ്രതിരോധശേഷിക്കും സഹായിക്കുന്ന ഫൈബറും വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്.
56
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, ഫൈബർ എന്നിവയ്ക്കൊപ്പം മികച്ച അളവിൽ മഗ്നീഷ്യം നൽകുന്ന ഒരു പഴമാണ് അവോക്കാഡോ. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
66
പേരയ്ക്ക
മഗ്നീഷ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ഉള്ളതിനാൽ ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു.