ഭക്ഷണം കേടുവരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Published : Jun 07, 2026, 02:59 PM IST

പുതിയ പച്ചക്കറികൾ വാങ്ങുന്നതിലോ പാക്കറ്റിലെ കാലാവധി പരിശോധിക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല ഭക്ഷ്യസുരക്ഷ. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ വലിയ രീതിയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമായ ചില കാര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്.

PREV
16
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ

ഭക്ഷണം കേടാകുന്നത്, അത് പഴയതായത് കൊണ്ട് മാത്രമല്ല, നിരന്തരം ചൂടും തണുപ്പുമുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുന്നതും കേടാവാനുള്ള സാധ്യത കൂട്ടുന്നു. ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷണം പുറത്തെടുത്ത് തണുപ്പ് മാറ്റി വീണ്ടും ഫ്രിഡ്ജിലേക്ക് തന്നെ വെക്കുന്നത് ബാക്ടീരിയകളുടെ വളർച്ച ഇരട്ടിയാക്കും.

26
ഒരേ എണ്ണ പലതവണ ഉപയോഗിക്കുന്നത്

തട്ടുകടകളിലും ഹോട്ടലുകളിലും ചില വീടുകളിലും കണ്ടുവരുന്ന ശീലമാണ് ഒരേ എണ്ണ തന്നെ പലതവണ ചൂടാക്കി ഉപയോഗിക്കുന്നത്. എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ ഗുണനിലവാരം നശിക്കും. ഇത് ആരോഗ്യത്തിനും നല്ലതല്ല.

36
താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

പഴങ്ങൾ, പച്ചക്കറികൾ, പാൽ, മീൻ, ഇറച്ചി എന്നിവ പെട്ടെന്ന് കേടാകുന്നവയാണ്. ഇവ സൂക്ഷിക്കുന്ന സമയത്തുണ്ടാകുന്ന ചെറിയ താപനില വ്യത്യാസം പോലും ബാക്ടീരിയകൾ അതിവേഗം വളരാൻ കാരണമാകും.

46
അടുക്കളയിലെ അശ്രദ്ധ

പച്ചയിറച്ചി, മീൻ എന്നിവയിലെ ബാക്ടീരിയകൾ അവ കൈകാര്യം ചെയ്ത കത്തി, കട്ടിങ് ബോർഡ്, പാത്രങ്ങൾ അല്ലെങ്കിൽ കൈകൾ വഴി പാകം ചെയ്ത ഭക്ഷണത്തിലേക്കോ മറ്റ് സാധനങ്ങളിലേക്കോ പടരാം.

56
പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം

പച്ചക്കറികൾ കഴുകാനും പാത്രങ്ങൾ വൃത്തിയാക്കാനും ഐസ് ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കുന്ന വെള്ളത്തിൽ രോഗാണുക്കളോ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ടെങ്കിൽ അത് വഴി മാരകമായ രോഗങ്ങൾ പടരാം.

66
ശ്രദ്ധിക്കേണ്ടത്

ഭക്ഷണം തയ്യാറാക്കുന്നത് മുതൽ നമ്മുടെ മേശപ്പുറം വരെ എത്തുന്ന എല്ലാ ഘട്ടങ്ങളിലും കൃത്യമായ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ ഭക്ഷ്യജന്യ രോഗങ്ങളെ തടയാൻ സാധിക്കൂ. കൃത്യമായ ശുചിത്വ ശീലങ്ങൾ പാലിക്കാം.

Read more Photos on
click me!

Recommended Stories