പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുണ്ട്. എന്നാല്‍ പാല്‍ ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തില്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സിട്രസ് പഴങ്ങള്‍ ചായക്കൊപ്പം കഴിക്കുന്നത് അനാരോഗ്യകരമാണ്. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അതിനാല്‍ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വയറ്റിലെത്തുന്നത് ചിലരില്‍ വയറിളക്കം, ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
37
അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ചായക്കൊപ്പം ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
47
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
ചായക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ദഹന പ്രശ്നങ്ങള്‍ക്ക് മാത്രമല്ല, കൊളസ്ട്രോള്‍ കൂടാനും ഇവ കാരണമാകും.
57
എരുവേറിയ ഭക്ഷണങ്ങള്‍
ചായക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
67
കേക്കും പേസ്ട്രികളും ഡോനട്ടുകളും
ഇവ അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ ചായക്കൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.
77
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.