യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

Published : Oct 26, 2025, 10:21 AM ISTUpdated : Oct 26, 2025, 10:46 AM IST

യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. പ്യൂറൈനുകള്‍ കുറവുള്ള ഭക്ഷണങ്ങളാണ് യൂറിക് ആസിഡ് പ്രശ്നമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 

PREV
17
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.

27
ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

37
ചെറി പഴം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.

47
പൈനാപ്പിൾ

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.

57
സിട്രസ് ഫ്രൂട്ട്സ്

ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

67
പപ്പായ

നാരുകള്‍, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പപ്പായ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

77
ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories