ശ്രദ്ധയോടെ കഴിച്ചാൽ ബ്ലഡ് ഷുഗർ അളവ് കൂട്ടാത്ത 5 പഴങ്ങൾ

Published : Jan 11, 2026, 01:13 PM IST

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. പഴങ്ങളിൽ സ്വാഭാവികമായ മധുരം അടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാ പഴവർഗ്ഗങ്ങളും ബ്ലഡ് ഷുഗർ അളവ് കൂടാൻ കാരണമാകുന്നവയല്ല. കൃത്യമായ അളവിൽ കഴിച്ചാൽ പ്രമേഹം ഉള്ളവർക്കും കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ ഇവയാണ്. 

PREV
16
ഗ്രീൻ ആപ്പിൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഗ്രീൻ ആപ്പിൾ. പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാൻ സാധിക്കും.

26
അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും, ഫൈബറും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

36
ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

46
ഓറഞ്ച്

ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം ഉള്ളവർക്കും കഴിക്കാൻ സാധിക്കുന്നതാണ്.

56
ആപ്പിൾ

നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ആപ്പിൾ. ഇതിൽ ധാരാളം ഫൈബറും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

66
ശ്രദ്ധിക്കാം

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories