ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ ഇതാണ്

Published : Oct 29, 2025, 10:29 PM IST

സന്ധികളേയും വൃക്കകളേയും കാലക്രമേണ ബാധിക്കുന്ന രോഗാവസ്ഥയാണ് യൂറിക് ആസിഡ്. എന്നാൽ ശരിയായ ഭക്ഷണ ക്രമീകരണത്തിലൂടെ ഇത് നിയന്ത്രിക്കാൻ സാധിക്കും. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഈ പഴങ്ങൾ കഴിച്ചാൽ മതി.

PREV
15
ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ സാധ്യത കുറയ്ക്കാനും വൃക്കയിലൂടെ മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.

25
വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യൂറിക് ആസിഡിനെ പുറന്തള്ളാനും സഹായിക്കുന്നു.

35
പൈനാപ്പിൾ

ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. യൂറിക് ആസിഡിനെ പുറന്തള്ളാൻ പൈനാപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.

45
ചെറീസ്

ഉയർന്ന യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ ചെറീസ് കഴിക്കുന്നതിലൂടെ സാധിക്കും.

55
സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories