പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, അയോഡിൻ, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് മത്സ്യങ്ങൾ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സുകളിലൊന്നാണിത്. കോശങ്ങളുടെ ആരോഗ്യം, ഹോർമോൺ ഉത്പാദനം, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തലച്ചോർ, കണ്ണ്, ഹൃദയം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഒമേഗ-3 അത്യാവശ്യമാണ്.
24
മത്തി
പ്രോട്ടീനും ഒമേഗ-3 യും ഉയർന്ന അളവിൽ അടങ്ങിയതാണ് മത്തി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
34
ചൂര
ഉയർന്ന അളവിൽ പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ മത്സ്യമാണിത്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മത്സ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രഷ് മീനിന് കഠിനമായ ദുർഗന്ധം ഉണ്ടാകില്ല, മാംസഭാഗം ഉറപ്പുള്ളതും കണ്ണുകൾ തെളിഞ്ഞതുമായിരിക്കും.
ഒമേഗ-3 ലഭിക്കാനാണ് ലക്ഷ്യമെങ്കിൽ കൊഴുപ്പടങ്ങിയ മത്സ്യങ്ങളും പ്രോട്ടീൻ വർദ്ധിപ്പിക്കാനാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങളും കഴിക്കാം.
വറുക്കുന്നതിന് പകരം ഗ്രിൽ ചെയ്തോ, ബേക്ക് ചെയ്തോ, ആവിയിൽ വേവിച്ചോ കഴിക്കുന്നത് അധിക കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കും. ബാക്ടീരിയൽ അണുബാധ ഒഴിവാക്കാൻ 145 ഡിഗ്രി ഫാരൻഹീറ്റിൽ കൃത്യമായി വേവിച്ച് മാത്രം കഴിക്കുക.