എല്ലുകളുടെ ബലം കൂട്ടുന്നതിന് കഴിക്കേണ്ട കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
എല്ലുകളുടെ ഉറപ്പിനായി ശരീരത്തിന് ആവശ്യമായ കാൽസ്യം ഭക്ഷണത്തിലൂടെ തന്നെ കണ്ടെത്തേണ്ടതുണ്ട്. ശരീരത്തിന് ആവശ്യമായ കാൽസ്യം നൽകുന്ന ചില പ്രധാന ഭക്ഷണങ്ങൾ ഇവയാണ്.
14

Image Credit : Getty
നട്സുകളും വിത്തുകളും
ബദാം, എള്ള്, ചിയ വിത്തുകൾ എന്നിവ കാൽസ്യത്തിന്റെ കലവറയാണ്. ഇവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ കരുത്ത് കൂട്ടും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Asianet News
സോയ
സോയാബീനിൽ ധാരാളം കാൽസ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. പാൽ ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് സോയ ഉൽപ്പന്നങ്ങൾ മികച്ച ബദലാണ്.
34
Image Credit : ChatGPT
പാലും പാലുൽപ്പന്നങ്ങളും
പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ പാൽ, യോഗർട്ട്, തൈര് തുടങ്ങിയവ എല്ലുകൾക്ക് ബലം നൽകുന്നു. ഇതിലെ വിറ്റാമിൻ ഡി കാൽസ്യം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
44
Image Credit : Asianet News
ഇലക്കറികൾ
ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചിലക്കറികളിൽ കാൽസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവർക്ക് ഇത് കഴിക്കാം.
Latest Videos

