2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്

Published : Dec 14, 2025, 03:49 PM IST

വ്യത്യസ്തമായ രുചിയിലും ഘടനയിലും ഭക്ഷണ സാധനങ്ങൾ ഇന്ന് ലഭ്യമാണ്. ദിവസവും പലതരം മാറ്റങ്ങളാണ് ഭക്ഷണക്രമീകരണങ്ങളിൽ ഉണ്ടാകുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച ഭക്ഷണ രീതികൾ ഇവയാണ്.

PREV
15
ചായ

ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ഇന്നാരും ഉണ്ടാവില്ല. ചായയിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാനും സഹായിക്കുന്നു.

25
സസ്യാധിഷ്ഠിത പ്രോട്ടീൻ

ഡയറ്റിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നട്സ്, ബീൻസ് എന്നിവ കഴിക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

35
ട്രോപ്പിക്കൽ പഴങ്ങൾ

പേരയ്ക്ക, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ, വാഴപ്പഴം എന്നിവ ട്രോപ്പിക്കൽ പഴങ്ങളാണ്. ഇവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഈ പഴങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

45
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിനാണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എന്ന് പറയുന്നത്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

55
പഞ്ചസാരയ്ക്ക് പകരം ഡേറ്റ്‌സ്

അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാരയ്ക്ക് പകരം ഡേറ്റ്‌സ് ഉപയോഗിക്കാം. ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories