വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 4 പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Published : Jul 01, 2026, 05:41 PM IST

ചെറിയ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും ചിലർക്ക് പെട്ടെന്ന് വയറ് ചാടും. മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണിത്. വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ 4 പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ. ഗുണങ്ങൾ അറിയാം.

PREV
14
ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണ്. ഗ്രീൻ ടീയിൽ പോളിഫെനോളുകൾ എന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും.

24
തേൻ ചേർത്ത പാനീയങ്ങൾ

ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നതോടൊപ്പം മെറ്റബോളിക് സിൻഡ്രോം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. ഇത് വയറിലെ കൊഴുപ്പിന്നെ ഇല്ലാതാക്കുന്നു.

34
കാപ്പി

മിതമായ അളവിൽ ദിവസവും കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

44
കറുവപ്പട്ട ചായ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനും ഇത് ഏറെ ഫലപ്രദമാണ്. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത് വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

Read more Photos on
click me!

Recommended Stories