വണ്ണം കുറയ്ക്കാൻ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് ചാർ‌ട്ടിൽ‌ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്നറിയാം.

വ്യായാമം ചെയ്യുക, ഡയറ്റ് പിന്തുടരുക എന്നതാണ് ശരീരഭാരം കുറയ്ക്കാൻ (weight loss) എല്ലാവരും ചെയ്ത് വരുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ ഇവ രണ്ടും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുമുണ്ട്. വണ്ണം കുറയ്ക്കാൻ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് ചാർ‌ട്ടിൽ‌ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ ഏതൊക്കെയാണെന്നറിയാം.

അതിലൊന്നാണ് കറുവപ്പട്ട (cinnamon) വെള്ളം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടും തടി കുറയ്ക്കാൻ ഉപകാരപ്രദമാണ്.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 2012-ൽ ജേർണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് ആന്റ് വൈറ്റമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ജാപ്പനീസ് പഠനമനുസരിച്ച് വിസറൽ കൊഴുപ്പിനെതിരെ പോരാടാൻ കറുവപ്പട്ട സഹായിക്കുമെന്ന് പറയുന്നു. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

ഭാരം കുറയ്ക്കാൻ‌ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ​ഗ്രീൻ ടീ (Green Tea). ​ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. ഇതോടൊപ്പം കാറ്റെച്ചിൻസ് എന്ന ആന്റി ഓക്‌സിഡന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നത് അനാരോഗ്യകരമായ വയറിലെ കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കാനും ആളുകളെ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്, അത് കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഉലുവ വെള്ളം (fenugreek). ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി കുറയ്ക്കാനും ഫലപ്രദമായ മാർഗമാണ്. ഉലുവയിൽ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ വെള്ളം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

വയറിലെ കൊഴുപ്പ് അപകടകരമാണ്. നമ്മൾ പ്രായമാകുന്തോറും അല്ലെങ്കിൽ കൂടുതൽ ഉദാസീനരാകുമ്പോൾ അരക്കെട്ടിൽ കൊഴുപ്പ് കൂടുാനുള്ള സാധ്യത വർദ്ധിക്കുന്നു. അമിതമായ വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ കൊഴുപ്പ് വളരെ ദോഷകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് നമ്മുടെ ആന്തരിക അവയവങ്ങളെ വലയം ചെയ്യുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ വികസിപ്പിക്കാനുള്ള വലിയ അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.പതിവായി വ്യായാമം ചെയ്യുക, ശുദ്ധീകരിച്ചതും സംസ്കരിച്ചതും പഞ്ചസാരയുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, തുടങ്ങിയ ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയുന്നതിന് ഇടയാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ...

മുട്ട...

മുട്ട അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവശ്യ അമിനോ ആസിഡ് ല്യൂസിൻ പോലും അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലെ കോളിൻ സാന്നിദ്ധ്യം കൊഴുപ്പ് വർദ്ധിപ്പിക്കുന്ന ജീനുകളെ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

തെെര്...

കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്ന ലാക്ടോബാസിലസ് എന്ന ഗുണം ചെയ്യുന്ന ബാക്ടീരിയൽ സ്‌ട്രെയിൻ തൈരിൽ അടങ്ങിയിട്ടുണ്ട്. തൈര് കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും ഉള്ള ഭക്ഷണമാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാക്കുന്നു.

കാപ്പി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയേണ്ടത്...