ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിലും പോഷകങ്ങൾ പ്രൊസസ്സ് ചെയ്യുന്നതിലും പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. കരളിന്റെ സംരക്ഷണത്തിനായി ഗ്രീൻ ടീ കുടിക്കൂ, ഗുണങ്ങൾ അറിയാം.
ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഇന്ന് വ്യാപകമാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നത് പിന്നീട് കരളിന് സ്ഥിരമായ കേടുപാടുകൾ വരുത്താനും ക്യാൻസർ, ലിവർ ഫെയിലിയർ എന്നിവയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഗ്രീൻ ടീ പതിവാക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും.
25
ദഹനവ്യവസ്ഥയും കരളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും
നമ്മുടെ ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യം കരളിന്റെ പ്രവർത്തനത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ദോഷകരമായ ബാക്ടീരിയകളെ തടയുകയും ചെയ്യുന്നു.
35
വീക്കം കുറയ്ക്കും
ദീർഘകാലമായുണ്ടാകുന്ന വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസ്സുമാണ് കരൾ രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ കരൾ കോശങ്ങളെ ഇത്തരം നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കരളിന് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ക്ഷതമോ സംഭവിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നത് രക്തത്തിലെ ലിവർ എൻസൈമുകളുടെ അളവ് പരിശോധിച്ചാണ്. കരൾ രോഗമുള്ളവരും എൻസൈമുകളുടെ അളവ് ഉയർന്ന നിലയിലുള്ളവരും ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
55
ശ്രദ്ധിക്കേണ്ടത്
ഗ്രീൻ ടീ കരളിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, ഡോക്ടറുടെ നിർദ്ദേശാനുസരണം മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് എപ്പോഴും ഉത്തമം.