'ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍...'

First Published Sep 5, 2021, 4:32 PM IST

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്നത് ആരോഗ്യത്തിന് പല രീതിയില്‍ വെല്ലുവിളിയാണ്. ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. ജീവിതരീതികളെ, പ്രത്യേകിച്ച് ഡയറ്റിനെ ചിട്ടപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ ബിപിയും നിയന്ത്രണത്തിലാക്കാം. 'ഫ്്‌ളേവനോയിഡ്‌സ്' എന്ന ഘടകങ്ങളടങ്ങിയ ഭക്ഷണം ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണെന്നാണ് വിവിധ പഠനങ്ങള്‍ അവകാശപ്പെടുന്നത്. അത്തരത്തിലുള്ള ആറ് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...

ചായയാണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. ചായയിലടങ്ങിയിരിക്കുന്ന 'പോളിഫിനോളിക് ഫ്‌ളേവനോയിഡ്‌സ്' ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്.
 

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. പല തരത്തിലുള്ള ഫ്‌ളേവനോയിഡുകളുടെ മികച്ച സ്രോതസാണേ്രത ആപ്പിള്‍. ഇതും ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്. 

ധാരാളം ആരാധകരുള്ളൊരു ഫ്രൂട്ട് ആണ് സ്‌ട്രോബെറി. ഇതും പല തരത്തിലുള്ള ഫ്‌ളേവനോയിഡുകളാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. 

മറ്റ് പല പച്ചക്കറികളെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫ്‌ളേവനോയിഡ്‌സ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇതും ബിപിയുള്ളവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
 

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനുമെല്ലാം ഏറെ സഹായകമായിട്ടുള്ളൊരു പഴമാണ് ഓറഞ്ച്. ഇതും ഫ്‌ളേവനോയിഡുകളുടെ മികച്ച കലവറയാണ്.
 

മിക്ക ഭക്ഷണങ്ങളിലും നാം ചേര്‍ക്കുന്നൊരു ചേരുവയാണ് സവാള. ഇതിലും ധാരാളമായി ഫ്‌ളേവനോയിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ബിപി നിയന്ത്രിക്കുന്നതായി സവാളയും ഡയറ്റിലുള്‍പ്പെടുത്താം.
 

click me!