മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

First Published Sep 7, 2020, 2:22 PM IST

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള എണ്ണകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ അത് എത്രത്തോളം സുരക്ഷിതമാണെന്ന് ആരും ചിന്തിക്കുന്നില്ല. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. തെറ്റായ ഭക്ഷണരീതി, ദഹനമില്ലായ്മ, മുടിയില്‍ ശ്രദ്ധയില്ലായ്മ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. വിറ്റാമിൻ എ, സി, ഡി, ഇ, പ്രോട്ടീൻ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ മുടിയ്ക്ക് ആരോഗ്യകരമാണ്. ഈ പോഷകങ്ങൾ മുടിയെ ശക്തവും തിളക്കമുള്ളതും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ പൂജ ബംഗ പറയുന്നു...

മുട്ട: മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടമാണ് മുട്ട. പ്രോട്ടീൻ ഉപഭോഗം മുടി കൊഴിച്ചിൽ തടയുകയും മുടി ആരോ​ഗ്യമുള്ളതാക്കാനും സഹായിക്കുന്നു.
undefined
പാലക്ക് ചീര: പാലക്ക് ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ‌ അടങ്ങിയിരിക്കുന്നു. മുടിയെ കൂടുതൽ ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും പാലക്ക് ചീര ഏറെ മികച്ചതാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും ചീര സഹായിക്കും. കോശങ്ങളുടെപുനരുജ്ജീവനത്തിന് സഹായിക്കുന്ന വിറ്റാമിൻ എ ഇവയിലടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചർമത്തിന് തിളക്കവും നിറവും വർദ്ധിക്കുന്നു.
undefined
മത്സ്യം: മത്സ്യം കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുന്നു. മീനിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
undefined
അവക്കാഡോ: മുടി കൊഴിച്ചിൽ കുറയ്ക്കാൻ അവക്കാഡോ ഏറെ നല്ലതാണ് . വിറ്റാമിൻ ഇ ധാരാളമായി അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു . ഇത് മുടിയ്ക്ക് ആരോഗ്യകരവും മുടി കൊഴിച്ചിൽ തടയുന്നു.
undefined
വാൾനട്ട്: മുടിയ്ക്ക് ഗുണം ചെയ്യുന്നതും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ധാരാളം പോഷകങ്ങൾ വാൾനട്ടിൽ ഉൾപ്പെടുന്നു. വിറ്റാമിനുകൾ, സിങ്ക്, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
undefined
ഓട്സ്: ഓട്സ് ശരീരത്തിന് ആരോഗ്യകരമാണ്. ദിവസവും ഒരു ബൗൾ ഓട്സ് കഴിക്കുന്നത് മുടിയ്ക്ക് ആരോഗ്യകരമാണ്. ഇത് മുടി കട്ടിയുള്ളതും ശക്തവുമാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. സിങ്ക്, ഒമേഗ -6 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
undefined
തെെര്: വിറ്റാമിൻ ഡി, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടിയ്ക്ക് ആരോഗ്യകരമായ ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോതെെര് കഴിക്കുന്നത് മുടിയ്ക്കും ചർമ്മത്തിനും ഏറെ മികച്ചതാണ്. ‌തെെര് ഒരു ഹെയർ മാസ്കായി ഇടാവുന്നതുമാണ്.
undefined
കാരറ്റ്: കാരറ്റ് മുടികൊഴിച്ചിൽ കുറയ്ക്കാൻ വളരെ നല്ലതാണ്. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പോഷകമാണ് ബീറ്റാ കരോട്ടിൻ. കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ളതും ബലമുള്ളതുമായ മുടിക്ക് ആവശ്യമായ വിറ്റാമിൻ കെ, സി, ബി 6, ബി 1, ബി 3, ബി 2, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാതുക്കളും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുകയാണെങ്കിൽ, മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാം.
undefined
കോളിഫ്‌ളവർ: കോളിഫ്‌ളവറിൽ വിറ്റാമിൻ എ, സോഡിയം, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടികൊഴിച്ചിൽ കുറയ്ക്കുവാൻ ഏറ്റവും ഉത്തമമാണ്.
undefined
ബദാം: ബദാമിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നതിനും, കുറയ്ക്കുന്നതിനും സഹായിക്കുന്ന പ്രധാന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ്. ബദാം കഴിക്കുന്നത് മുടിയിഴകൾക്ക് ശക്തി പകരുന്നതിനും, മുടി പൊട്ടുന്നത് തടയുന്നതിലും മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
undefined
click me!