ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. നമ്മൾ അനുഭവിക്കുന്ന സമ്മർദ്ദം, കഴിക്കുന്ന ഭക്ഷണങ്ങൾ ഇവയെല്ലാം ഹൃദയത്തെ ബാധിക്കുന്നവയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഇൻഫ്ലമേഷൻ എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം.
25
ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികൾ ഹൃദയത്തിന് വളരെ നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമായ ഇവ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
35
ബെറിപ്പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇവ മാനസിക സമ്മർദ്ദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു. ഇവയെല്ലാം ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
ബാർലി, ഓട്സ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. സസ്യാഹാരം കൂടുതൽ കഴിക്കുന്നതും ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുന്നതും പ്രധാനമാണ്.
55
അവക്കാഡോ
അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു.