എബിസി ജ്യൂസിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ ഇതാണ്

Published : Dec 18, 2025, 09:51 AM IST

എബിസി ജ്യൂസിനെക്കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ജ്യൂസാണിത്. ക്ഷീണം അകറ്റാനും നല്ല ഉന്മേഷം ലഭിക്കാനും എബിസി ജ്യൂസ് കുടിക്കാം. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ക്യാരറ്റ്

ക്യാരറ്റിൽ ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ ആയി മാറുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കാനും, പാടുകൾ ഇല്ലാതാക്കാനും, കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

25
ബീറ്റ്റൂട്ട്

എബിസി ജ്യൂസിൽ ബീറ്റ്‌റൂട്ടിലാണ് ഏറ്റവും കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. ക്ഷീണം അകറ്റാനും, നല്ല ഊർജ്ജം ലഭിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ബീറ്റ്റൂട്ട് നല്ലതാണ്.

35
ആപ്പിൾ

ആപ്പിളിൽ സ്വാഭാവിക മധുരവും ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ആപ്പിളിന് സാധിക്കും.

45
ഗുണങ്ങൾ

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് എബിസി ജ്യൂസ് തയാറാക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.

55
ഇങ്ങനെ തയ്യാറാക്കാം

തൊലിയുള്ള ചെറിയ ആപ്പിൾ, പകുതി ബീറ്റ്റൂട്ട്, ഒരു ക്യാരറ്റ്, കുറച്ച് വെള്ളം, അതിലേക്ക് ചെറിയ ഇഞ്ചിയോ നാരങ്ങ നീരോ പിഴിഞ്ഞൊഴിച്ച് നന്നായി മിക്സിയിൽ അടിച്ചെടുത്താൽ മതി, എബിസി ജ്യൂസ് റെഡി.

Read more Photos on
click me!

Recommended Stories