വണ്ണം കൂടിവരുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികൾ...

First Published Sep 8, 2020, 1:07 PM IST

അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് മിക്കപ്പോഴും അമിതവണ്ണം ഉണ്ടാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശരിയായ ഭക്ഷണരീതിയും വ്യായാമവുമാണ് വേണ്ടത്. പരമാവധി കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇവയില്‍  കലോറിയുടെ അളവ് കുറവായിരിക്കും. ഒപ്പം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികളും പച്ചക്കറികളും. ഇവ നമ്മുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്. 

വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയ ഇലക്കറികള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഉച്ചയൂണിന് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ചോറിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഡയറ്റ് ചെയ്യുന്നവര്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...
undefined
ഒന്ന്...ചീരയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ ഇലക്കറി. ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളർച്ച കുറയ്ക്കാൻ ഏറേ സഹായിക്കും. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തലമുടിക്കും ചീര കഴിക്കുന്നത് നല്ലതാണ്.
undefined
രണ്ട്...രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബ്രോക്കോളിയാണ്. പ്രോട്ടീന്‍, നാരുകൾ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബ്രോക്കോളി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും.
undefined
മൂന്ന്...ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിന്‍ കെ, സി, എ, ഫൈബര്‍, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
undefined
നാല്...ഭാരം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന മറ്റൊരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 90 ശതമാനത്തിലധികം വെള്ളം അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളരിക്ക ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ഉയർന്ന ജലാംശം ശരീരത്തെ ശുദ്ധീകരിക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
undefined
click me!