Benefits of Curry Leaves : കറിവേപ്പില കഴിച്ചാൽ ഈ രോഗങ്ങളെ തടയാം
ഭക്ഷണത്തിന് രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ശക്തമായ ആന്റിഓക്‌സിഡന്റായ സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ സംയുക്തങ്ങൾ നമ്മെ ആരോഗ്യമുള്ളതാക്കുകയും നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു. ദഹനം സുഗമമാക്കുന്നുവെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് കഴിവുണ്ട്. അവ നമ്മുടെ ശരീരത്തെ പലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നു. കറിവേപ്പിലയിലെ ഫ്ലേവനോയ്ഡുകൾ കാൻസർ വിരുദ്ധ ഏജന്റായി പ്രവർത്തിക്കുന്നു. സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയാൻ അവ ഫലപ്രദമാണ്. കറിവേപ്പില വൻകുടലിലെ ക്യാൻസറിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. സെർവിക്കൽ ക്യാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറിവേപ്പില ഗുണകരമാണ്.
cholesterol
കറിവേപ്പില ഓക്‌സിഡേറ്റീവ് കേടുപാടുകൾ ഒഴിവാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. കറിവേപ്പില കഴിക്കുന്നതും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കറിവേപ്പില കഴിക്കുന്നത് പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ കറിവേപ്പില വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കറിവേപ്പിലയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അവ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രമേഹ രോഗികളെ സഹായിക്കുകയും ചെയ്യുന്നു.
കറിവേപ്പില കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ന്യൂറോണുകളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ അൽഷിമേഴ്സ് രോഗത്തിലും അവ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി.
കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. കറിവേപ്പിലയിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകൾക്ക് ഗുണം ചെയ്യും.