Smartphones to launch : ഈ ആഴ്ച അവതരിപ്പിക്കാന്‍ പോകുന്ന 5 സ്മാര്‍ട്ട്ഫോണുകള്‍ ഇതൊക്കെ

Vipin Panappuzha   | Asianet News
Published : Feb 22, 2022, 07:01 AM IST

ഈ ആഴ്ച വിപണിയില്‍ എത്താന്‍ പോകുന്ന അഞ്ച് സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച് അറിയാം

PREV
15
Smartphones to launch : ഈ ആഴ്ച അവതരിപ്പിക്കാന്‍ പോകുന്ന 5 സ്മാര്‍ട്ട്ഫോണുകള്‍ ഇതൊക്കെ
വിവോ വി23 ഇ 5ജി

വിവോ വി23 ഇ 5ജി ഫെബ്രുവരി 21 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവോ വി23 ഇ 5ജി 25,990 രൂപയ്ക്ക് അവതരിപ്പിക്കും.

25
ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 സീരീസ്

ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 സീരീസ് സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരി 24, 2021-ന് ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ ഡയമെന്‍സിറ്റി 9000 പ്രോസസര്‍ 'സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട്ഫോണ്‍ വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ പുറത്തിറക്കും. 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയില്‍ 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന് ഊര്‍ജം പകരുന്നത്. എക്‌സ്5 സീരീസ് സോണി IMX766 സെന്‍സറിനൊപ്പം വന്നേക്കാം.

35
iQoo 9 സീരീസ്

iQoo അതിന്റെ പുതിയ മുന്‍നിര iQoo 9 സീരീസ് ഫെബ്രുവരി 23-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. iQoo 9 സീരീസ് ഇതിനകം ചൈനയില്‍ പുറത്തിറങ്ങി, ഇപ്പോള്‍ ഈ ആഴ്ച ഇന്ത്യന്‍ വിപണികളില്‍ എത്തും. iQoo 9 സീരീസ് ആമസോണ്‍ ആണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 പ്രോസസറായിരിക്കും സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുക.

45
മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ ഫെബ്രുവരി 24ന് ലോഞ്ച് ചെയ്യും. 6.7 ഇഞ്ച് പഞ്ച്-ഹോള്‍ അമോലെഡ് ഡിസ്പ്ലേയുമായാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. 144 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും എച്ചഡിആര്‍ 10 പ്ലസ് പിന്തുണയുമുള്ള ഒരു ഫുള്‍-എച്ച്ഡി+ പാനലുമായിരിക്കും ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.

55
റിയല്‍മി നാര്‍സോ 50

റിയല്‍മി നാര്‍സോ 50 ഫെബ്രുവരി 24 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മീഡിയടെക് ഹീലിയോ ജി 96 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, ഇത് ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകളും ദീര്‍ഘകാല ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യും.

Read more Photos on
click me!

Recommended Stories