ഇത് സാംസങിനുള്ള പണി; മടക്കില്ലാത്ത സ്ക്രീനുമായി ഫൈന്‍ഡ് എന്‍6 വരുന്നു, സവിശേഷതകള്‍ വിശദമായി

Published : Mar 13, 2026, 03:36 PM IST

ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ ഫോൺ ഫൈന്‍ഡ് എന്‍6-ന്‍റെ ടീസർ പുറത്തിറങ്ങി. സ്ക്രീനിലെ മടക്ക് കാണാനേയില്ല. ഫോണില്‍ 1 ടിബി വരെ സ്റ്റോറേജ്, 200എംപി ഹാസൽബ്ലാഡ് ക്യാമറ എന്നിവയുമായി സാംസങിനെയും ഗൂഗിളിനെയും ഞെട്ടിക്കാനാണ് ഓപ്പോ എത്തുന്നത്. വിശദാംശങ്ങൾ അറിയാം.

PREV
15
ഓപ്പോ ഫൈന്‍ഡ് എന്‍6 വിപണിയിലേക്ക്

മടക്കാവുന്ന ഫോണുകളുടെ (ഫോള്‍ഡബിള്‍) വിപണിയിൽ സാംസങിനും ഗൂഗിളിനും വലിയ വെല്ലുവിളിയുമായി ഓപ്പോ എത്തുന്നു. കമ്പനി തങ്ങളുടെ പുതിയ 'Oppo Find N6' മോഡലിന്‍റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. മറ്റ് ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഇതിൽ ഓപ്പോ ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന.

25
'ക്രീസ്' ഇല്ലാത്ത ഫോള്‍ഡബിള്‍ എന്ന് ഓപ്പോ

ഫോള്‍ഡബിള്‍ ഫോണുകളിലെ പ്രധാന പോരായ്‌മ സ്ക്രീനിന് നടുവിൽ കാണുന്ന പാടാണ് (Crease). എന്നാൽ ഓപ്പോ ഫൈൻഡ് എന്‍6-ൽ 'ലോകത്തിലെ ഏറ്റവും പരന്നതും മടക്കുകളില്ലാത്തതുമായ' ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഓപ്പോ അവകാശപ്പെടുന്നു. ഇതിനായി പുതിയ 'ഹിഞ്ച്' (Hinge) സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

35
ഓപ്പോ ഫൈന്‍ഡ് എന്‍6: റാം, സ്റ്റോറേജ് ഓപ്ഷനുകള്‍

ഓപ്പോ ഫൈന്‍ഡ് എന്‍6 സ്‌മാര്‍ട്ട്‌ഫോൺ മൂന്ന് കിടിലൻ നിറങ്ങളിൽ പുറത്തിറങ്ങും. ക്ലാസിക് ബ്ലാക്ക്, ഗ്ലോസി ഗോൾഡ്, ലെതർ ഫിനിഷുള്ള പ്രത്യേക ഗ്രീൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ്, കൂടാതെ പ്രീമിയം ഉപയോക്താക്കൾക്കായി 1 ടിബി സ്റ്റോറേജ് ഓപ്ഷന്‍ എന്നിവ ഓപ്പോ നല്‍കുമെന്നാണ് വിവരം.

45
200എംപി ഹാസൽബ്ലാഡ് ക്യാമറ

പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ഹാസൽബ്ലാഡുമായി (Hasselblad) സഹകരിച്ചാണ് ഓപ്പോ ഫൈന്‍ഡ് എന്‍6-ലെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്. ഇത് വളരെ വ്യക്തവും മികച്ച നിറങ്ങളോടും കൂടിയ ചിത്രങ്ങൾ എടുക്കാൻ സഹായിക്കും. കൂടാതെ, അതിവേഗ ചാർജിങ് സൗകര്യവും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ (Snapdragon) പ്രൊസസറും ഫോണിന് മികച്ച വേഗത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

55
ഓപ്പോ ഫൈന്‍ഡ് എന്‍6 ആഗോള ലോഞ്ച് മാര്‍ച്ച് 17ന്

ഓപ്പോ ഫൈൻഡ് എന്‍6 വരുന്ന ആഴ്ചകളിൽ ആഗോള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളിലെ സ്ക്രീൻ മടക്കുകൾ ഇഷ്‌ടപ്പെടാത്തവർക്ക് ഈ ഫോൺ ഒരു മികച്ച ഓപ്ഷനായിരിക്കുമെന്ന് ടെക് വിദഗ്‌ധര്‍ പറയുന്നു.

Read more Photos on
click me!

Recommended Stories