ഐഫോൺ 18 പ്രോ മാക്‌സ്: വമ്പന്‍ മാറ്റങ്ങൾ വരുന്നുണ്ടേ, ക്യാമറയിലും ബാറ്ററിയിലും അപ്‌ഗ്രേഡ്

Published : Mar 13, 2026, 12:19 PM IST

ഐഫോണ്‍ 18 പ്രോ മാക്‌സില്‍ മുന്‍ മോഡലിനേക്കാള്‍ കരുത്തുറ്റ ബാറ്ററി ഉണ്ടാകുമെന്ന് സൂചന. അപ്‌ഡേറ്റഡ് ടെലിഫോട്ടോ ലെന്‍സ്, വേരിയബിള്‍ അപര്‍ചര്‍, കൂടുതല്‍ നേര്‍ത്ത ഡൈനാമിക് ഐലന്‍ഡ്, എ20 പ്രോ ചിപ് എന്നിവയ്‌ക്കും സാധ്യത. 

PREV
16
ഐഫോണ്‍ 18 പ്രോ മാക്‌സ്

സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ മാക്‌സില്‍ കൂടുതല്‍ കരുത്തേറിയ ബാറ്ററി ലഭിച്ചേക്കും. ഐഫോണ്‍ 17 പ്രോ മാക്സിനേക്കാള്‍ വലിപ്പമേറിയ ബാറ്ററിയായിരിക്കും ഐഫോണ്‍ 18 പ്രോ മാക്‌സിലുണ്ടാവുക എന്നാണ് സൂചനകള്‍. ഐഫോണ്‍ 18 പ്രോ മാക്‌സ് ബാറ്ററി കപ്പാസിറ്റി 5,100 എംഎഎച്ചിനും 5,200 എംഎഎച്ചിനും ഇടയിലായിരിക്കും എന്നാണ് സൂചന. ഐഫോണ്‍ 17 പ്രോ മാക്‌സ് ബാറ്ററി കപ്പാസിറ്റി 5,088 എംഎഎച്ചാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രൊഡക്‌ട് ഇന്‍ഫര്‍മേഷന്‍ പേജില്‍ നല്‍കിയിരിക്കുന്ന വിവരം.

26
ഫോണിന്‍റെ കട്ടിയും ഭാരവും മാറും

ബാറ്ററി കപ്പാസിറ്റി ഉയരുന്നതോടെ ഐഫോണ്‍ 18 പ്രോ മാക്‌സിന്‍റെ വലിപ്പത്തിലും ഭാരത്തിലും നേരിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ കട്ടി 8.75എംഎം ആയിരുന്നെങ്കില്‍ ഐഫോണ്‍ 18 പ്രോ മാക്‌സിന് 8.8എംഎം കനമുണ്ടാകും എന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ ഭാരം 231 ഗ്രാം ആയിരുന്ന സ്ഥാനത്ത്, ഐഫോണ്‍ 18 പ്രോ മാക്‌സ് 240 ഗ്രാമുണ്ടാകും എന്നും പറയപ്പെടുന്നു. ഈ വിവരം സത്യമെങ്കില്‍, നാളിതുവരെ പുറത്തിറങ്ങിയ ഏറ്റവും ഭാരമേറിയ ഐഫോണായി ഐഫോണ്‍ 18 പ്രോ മാക്‌സ് മാറും.

36
ടെലിഫോട്ടോ ലെന്‍സിലും മാറ്റം

ബാറ്ററി കപ്പാസിറ്റിക്ക് പുറമെ, ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ മറ്റ് ചില പ്രധാന മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയുടെ ടെലിഫോട്ടോ ലെന്‍സില്‍ അപ്‌ഗ്രേഡുണ്ടാകുമെന്നാണ് വാര്‍ത്ത. ഐഫോണ്‍ 18 പ്രോ സീരീസില്‍ ആപ്പിള്‍ കുറച്ചുകൂടി വ്യാപ്തിയുള്ള അപര്‍ചര്‍ കൊണ്ടുവന്നേക്കും.

46
വേരിയബിള്‍ അപര്‍ചര്‍

പ്രധാന ക്യാമറയില്‍ വേരിയബിള്‍ അപര്‍ചര്‍ കൊണ്ടുവരാനുള്ള ശ്രമവും ആപ്പിള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഐഫോണ്‍ 18 പ്രോയിലാണ് ഈ ഫീച്ചര്‍ പ്രധാനമായും പരീക്ഷിക്കുന്നതെന്നാണ് കിംവദന്തികള്‍. കുറഞ്ഞ പ്രകാശത്തില്‍ കൂടുതല്‍ മിഴിവാര്‍ന്ന ചിത്രമെടുക്കാന്‍ ഈ അപര്‍ചര്‍ അഡ്‌ജസ്റ്റ്‌മെന്‍റ് സഹായിക്കും. പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ ആപ്പിള്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

56
നേര്‍ത്ത ഡൈമാനിക് ഐലന്‍ഡ്

2022-ല്‍ ഐഫോണ്‍ 14 പ്രോ മോഡലുകളിലാണ് ആപ്പിള്‍ ഡൈമാനിക് ഐലന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ഇതിന് ശേഷം പ്രോ മോഡലുകളില്‍ ഈ ഡിസൈന്‍ സമവാക്യം വലിയ മാറ്റമില്ലാതെ തുടര്‍ന്നു. ഐഫോണ്‍ 18 പ്രോ ലൈനപ്പിലേക്ക് വരുമ്പോള്‍, ഡൈനാമിക് ഐലന്‍ഡ് കൂടുതല്‍ നേര്‍ത്തതാവാനുള്ള സാധ്യത കാണുന്നു. ഡിസ്‌പ്ലെയ്ക്ക് താഴെയുള്ള ചില ഫേസ് ഐഡി ഘടകങ്ങള്‍ ആപ്പിള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഇത് ഡൈനാമിക് ഐലന്‍ഡിന്‍റെ വിസിബിളിറ്റി സൈസ് കുറച്ചേക്കാമെന്ന് പറയപ്പെടുന്നു.

66
മറ്റ് അപ്‌ഗ്രേഡുകള്‍

ആപ്പിളിന്‍റെ അടുത്ത തലമുറ സി2 മോഡം, എ20 പ്രോ ചിപ്, പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയും ഐഫോണ്‍ 18 പ്രോ ലൈനപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണ്‍ 18 പ്രോ മോഡലുകളുടേതായി പറയപ്പെടുന്ന ഈ ഫീച്ചറുകള്‍ ഫോണുകളുടെ ലോഞ്ച് വേളയില്‍ മാത്രമേ കൃത്യമായി അറിയാന്‍ സാധിക്കൂ. 

Read more Photos on
click me!

Recommended Stories