ഐക്യു 15 അൾട്ര ഫെബ്രുവരി 4ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. പുത്തന്‍ ഫോണിനെ കുറിച്ച് ഐക്യു അധികൃതര്‍ ടീസര്‍ പുറത്തിറക്കി. ഗെയിമിംഗ് നിയന്ത്രണങ്ങൾക്കായി രണ്ട് ഫിസിക്കൽ ബട്ടണുകൾ ഈ ഫോണിൽ ലഭിക്കും. 2077 ഫ്ലോയിംഗ് ഓറഞ്ച്, 2049 ഐസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഫോണിനുള്ളിൽ ഒരു വലിയ കൂളിംഗ് ഫാനും നൽകിയിട്ടുണ്ട്. ഗെയിമിംഗ് സമയത്തും മറ്റും ഫോൺ ചൂടാകില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
27
ലീക്കായ സ്പെസിഫിക്കേഷനുകൾ
ഐക്യു 15 അൾട്രയുടെ ലോഞ്ചിന് മുന്നോടിയായി ഫോണിന്‍റെ പൂർണ്ണ സവിശേഷതകൾ ചോർന്നു. ഐക്യു 15 അൾട്രയില്‍ ശക്തമായ ചിപ്‌സെറ്റ്, മികച്ച റാം, സ്റ്റോറേജ്, ബാറ്ററി ശേഷി എന്നിവ ഉൾപ്പെടും എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. പ്രശസ്‍ത ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഐക്യു 15 അൾട്രയുടെ പൂർണ്ണ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
37
ഡിസ്പ്ലേ
ഐക്യു 15 അൾട്രയിൽ 6.85 ഇഞ്ച് സാംസങ് 2കെ എൽടിപിഒ ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടാകും. അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉയർന്ന റെസല്യൂഷനും ഈ ഫോൺ പിന്തുണയ്ക്കും. ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഫോണായിരിക്കും ഐക്യു 15 അൾട്ര എന്നാണ് റിപ്പോർട്ടുകൾ.
സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഐക്യു 15 അൾട്രയ്‌ക്ക് കരുത്ത് പകരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 24 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും ഐക്യു 15 അൾട്ര ഫോണിന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6ൽ പ്രവർത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കൂടിയായിരിക്കും ഐക്യു 15 അൾട്ര.
57
ക്യാമറ
ഐക്യു 15 അൾട്രയുടെ മുൻവശത്ത് 32-മെഗാപിക്‌സൽ സെൽഫി, വീഡിയോ കോളിംഗ് ക്യാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിൽ 50-മെഗാപിക്‌സൽ ട്രിപ്പിൾ ലെൻസ് സജ്ജീകരണം പ്രതീക്ഷിക്കുന്നു. 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ടാകും.
67
ബാറ്ററി
7400mAh ബാറ്ററിയാണ് ഐക്യു 15 അൾട്രയ്‌ക്ക് കരുത്ത് പകരുക എന്നാണ് സൂചന. 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയർലെസ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് എന്നിവ ഐക്യു 15 അൾട്രയുടെ മറ്റ് ചാര്‍ജിംഗ് മറ്റ് സവിശേഷതകളിൽ ഉൾപ്പെടാം.
77
സുരക്ഷ
ഐക്യു 15 അൾട്രയിൽ സുരക്ഷയ്ക്കായി ഒരു അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സ്‍കാനർ ലഭിച്ചേക്കും. സ്റ്റീരിയോ സ്‍പീക്കറുകളും ഈ ഫോണിൽ ഉള്‍പ്പെടുത്തിയേക്കും. ഐക്യു 15 അൾട്ര ആദ്യം ചൈനയിലാവും ലോഞ്ച് ചെയ്യുക. ഐക്യു 15 അൾട്ര ലോകത്തെ മറ്റ് വിപണികളിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.